സ്വർണക്കടത്ത്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി

By Web Desk.23 11 2020

imran-azhar

 

 

കൊച്ചി: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം സെഷന്‍സ് കോടതി അറസ്റ്റിന് അനുമതി നൽകിയത്. സ്വപ്‍നയുടെയും സരിതിന്‍റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ കോണ്‍സുല്‍ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് നിരവധി തവണ ഇവർ ഡോളർ കടത്തിയതായും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസിൽ ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

 

OTHER SECTIONS