വിനോദിനി കോടിയേരിക്കും പങ്ക്? സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ്

By online desk .06 03 2021

imran-azhar

 

കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഏറ്റവും വിലകൂടിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന കണ്ടെത്തലുമായി കസ്റ്റംസ്.

 

സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും ഐഎംഇഐ നമ്പർ വഴി കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്.

 

1.13 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില. കോൺസൽ ജനറലിന് നൽകിയെന്ന് അവകാശപ്പെടുന്ന ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്നത് സംബന്ധിച്ചും അന്വേഷിക്കും.

OTHER SECTIONS