കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

By Sooraj Surendran.03 07 2021

imran-azhar

 

 

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് ഇരുവരും.

 

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ അർജുൻ ആയങ്കിക്ക് സ്വർണം തട്ടിയെടുക്കാൻ സഹായം നൽകിയത് കൊടി സുനിയും, മുഹമ്മദ് ഷാഫിയുമാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.

 

പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാര്‍ട്ടി എന്നാണ്) നല്‍കുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.

 

ഈ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. നിലവിൽ കസ്റ്റംസ് സംഘം കൊടി സുനിയുടെ കണ്ണൂർ ചൊക്ലിയിലെ വീട്ടിലാണുള്ളത്.

 

ഷാഫിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് കസ്റ്റംസ് സംഘം ഇവിടേക്ക് എത്തിയത്. അർജുൻ ആയങ്കിയുടെ വീട്ടിലും കസ്റ്റംസ് ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു.

 

OTHER SECTIONS