നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി

By online desk.08 11 2019

imran-azhar

 


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി. പാലക്കാട് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് തോക്കുകള്‍ പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.

 

പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. യാത്രാരേഖകളില്‍ ഇത്തരത്തില്‍ എന്തെങ്കിലും കൊണ്ടുവരുന്നതായി രേഖപ്പെടുത്തിയിരുന്നതുമില്ല. ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലായിരുന്നു ഇയാള്‍ വന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

 

പാലക്കാട് ഭാഗത്തേയ്ക്ക് കൊണ്ടുപോകാനാണ് തോക്കുകള്‍ കൊണ്ടു വന്നത്. ഇവ എയര്‍ഗണ്‍ ആണെന്നും സ്വകാര്യ ക്ലബ്ബിലേയ്ക്കാണ് കൊണ്ടുവന്നതാണെന്നുമാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്.

 

OTHER SECTIONS