മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ ഫേസ്ബുക്കിൽ ലൈംഗികാധിക്ഷേപം: പ്രതി അറസ്റ്റിൽ

By uthara.10 12 2018

imran-azhar
 
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ യുവാവിനെ പേട്ട പൊലീസ് അറസ്റ്റുചെയ്തു. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഫേസ്ബുക്കിൽ പങ്കുവച്ച മാദ്ധ്യമപ്രവർത്തകയുടെ പോസ്റ്റിനുതാഴെ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ് കണ്ണൂർ മയ്യിൽ ചേലേരി വില്ലേജിൽ കക്കോപ്പുറത്ത് ബിജു നമ്പ്യാർക്കെതിരെ പേട്ട പൊലീസ് കേസെടുത്ത്.
 
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ അനുകൂലിച്ചു കൊണ്ട് യുവതി സ്വന്തം ഫേസ്ബുക്ക് പേജിൽ നിന്ന് പങ്കുവച്ച പോസ്റ്റിലാണ് ബിജു നമ്പ്യാർ അശ്ലീല കമന്റുകൾ പോസ്റ്രുചെയ്തത്. തുടർന്ന് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. ഐ.പി.സി 509, 506, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റു രേഖപ്പെടുത്തി ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

OTHER SECTIONS