ഹണിട്രാപ്പ്; നൂറിലധികം അക്കൗണ്ടുകളിലൂടെ വീട്ടമ്മയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിപ്പിച്ചു; എഡിറ്റിംഗ് വിദഗ്ദ്ധ പിടിയിൽ

By Vidya.21 10 2021

imran-azhar

 


തിരുവനന്തപുരം: ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴി വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപാറ സ്വദേശി സൗമ്യയെ(32) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

 


ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ നൂറിലധികം അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.

 

 


തുടർന്ന് യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിലെ അന്വേഷണം ഈ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയതാണ് വഴിത്തിരിവായത്. മുൻ സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്.

 

 


സുഹൃത്തിന്റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് കെണിയിൽപ്പെടുത്തി. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.

 

 


എന്നാൽ അന്വേഷണം യുവാക്കളിലേക്ക് മാത്രം ഒതുങ്ങാതെ എഡിറ്റിംഗ് വിദഗ്ദ്ധയായ സൗമ്യയിൽ എത്തി വ്യാജ അക്കൗണ്ടുകളുണ്ടാക്കാൻ ഇവരെ സഹായിച്ച ഇടുക്കി കട്ടപ്പന സ്വദേശി നെബിൻ (24) ജോസഫിനെ പൊലീസ് പിടികൂടിയിരുന്നു.

 

 

OTHER SECTIONS