ലോക് ഡൗണില്‍ കുടുങ്ങിയ അച്ഛനെ വീട്ടീലെത്തിക്കാനായി പതിനഞ്ചുകാരി സൈക്കിളോടിച്ചത് 1200 കിലോമീറ്റര്‍; ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിംഗ് ഫെഡറേഷന്‍

By Abu Jacob Varghese.22 05 2020

imran-azhar

 

 

നപറ്റ്‌ന: ലോക് ഡൗണില്‍ കുടുങ്ങിയ അച്ഛനെ ബിഹാറിലെ വീട്ടീലെത്തിക്കാനായി പതിനഞ്ച് വയസുള്ള പെണ്‍കുട്ടി സൈക്കിളോടിച്ചത് 1200 കിലോമീറ്റര്‍. ബിഹാര്‍ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജ്യോതി കുമാരിയെയാണ് 1200 കിലോ മീറ്റീര്‍ ദൂരം അകലയുള്ള പിതാവിനെ ബിഹാറിലെ ദര്‍ബാംഗം ജില്ലയിലുള്ള വീട്ടിലെത്തിക്കാനായി ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയത്. ഈ ധീരത വലിയ വാര്‍ത്തയായതിന് പിന്നാലെ സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജ്യോതി കുമാരിയെ ട്രയല്‍സിന് ക്ഷണിച്ചിട്ടുണ്ട്്. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് തന്നെയാണ് ജ്യോതിയെ ട്രയല്‍സിന് ക്ഷണിച്ചകാര്യം പുറത്തുവിട്ടത്. ട്രയല്‍സില്‍ ജയിക്കുകയാണെങ്കില്‍ ദേശീയ സൈക്ലിംഗ് അക്കാദമിയില്‍ പരിശീലനത്തിനായി ജ്യോതിയെ തെരഞ്ഞെടുക്കുമെന്നും ഓങ്കാര്‍ സിംഗ് പറഞ്ഞു.

ഹരിയാനയില്‍ നിന്ന് തിരിച്ച് വരാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച പിതാവ് മോഹന്‍ പാസ്വാനോട് സാരമില്ല, ഞാനില്ലേ എന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് അച്ഛന്റെ താമസസ്ഥലത്തേക്ക് പോയ ജ്യോതി അച്ഛനെയും കൂടി തിരിക്കെ വീട്ടിലെത്തിയത് . ഒരാഴ്ചകൊണ്ടാണ് ഈ പെണ്‍കുട്ടി ഇത്രയും ദൂരം ചവിട്ടി തീര്‍ത്തത്.

 

OTHER SECTIONS