വായു മലിനീകരണം കുറയ്ക്കാനുളള സന്ദേശവുമായി സൈക്കിള്‍ റാലി

By online desk.23 09 2019

imran-azhar

 

തിരുവനന്തപുരം: വായു മലിനീകരണം കുറയ്ക്കുക എന്ന സന്ദേശം ഉയര്‍ത്തി നഗരസഭയും സൈക്കിള്‍ എംബസിയും സംയുക്തമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പത്മശ്രീ ആദിമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ബ്രിഗേഡിന്റെ പ്രചരണാര്‍ത്ഥമാണ് റാലി സംഘടിപ്പിച്ചത്. ശുചിത്വ മിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി സെക്രട്ടേറിയറ്റ് ,പ്രസ് ക്ലബ്ബ്, പാളയം, വെള്ളയമ്പലം, കവടിയാര്‍ വഴി തിരിച്ച് മാനവീയം വീഥിയില്‍ സമാപിച്ചു. റാലിയില്‍ വിവിധ സൈക്കിള്‍ ക്ലബ്ബുകളില്‍ നിന്നുള്ള 141 സൈക്കിളിസ്റ്റുകള്‍ പങ്കെടുത്തു. ലോക കാര്‍ ഫ്രീ ഡേയുടെ ഭാഗമായി കൂടിയാണ് സൈക്കിള്‍ റാലിയില്‍ സംഘടിപ്പിച്ചത്. സൈക്കിള്‍ എംബസിയുടെ പ്രതിമാസ സൈക്കിള്‍ വിതരണത്തിന്റെ ഭാഗമായി പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഋതുപര്‍ണയ്ക്ക് സൈക്കിള്‍ വിതരണം ചെയ്തു.മാനവീയം വീഥിയില്‍ നടന്ന സൈക്കിള്‍ ക്ലിനിക്കില്‍ സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള പരിശീലനം നല്‍കുന്ന സൈക്കിള്‍ ക്ലിനിക്കും സംഘടിപ്പിച്ചു. മേയര്‍ അഡ്വ വി കെ പ്രശാന്ത് ഉദ്ഘാടനംചെയ്തു.

 

നഗരസഭയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ചു വരുന്ന സൈക്കിള്‍ ബ്രിഗേഡുകള്‍ക്ക് പഴയ സൈക്കിളുകള്‍ കൈമാറുന്നതിനും അവസരം നല്‍കിയിരുന്നു. സൈക്കിള്‍ ക്ലിനിക്കിന് മെക്കാനിക്കുകളായ ജമാല്‍, സച്ചിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വൈകുന്നേരം മാനവീയം വീഥിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ കാന്താരിയിലെ വിദ്യാര്‍ത്ഥികളും മാനവീയം തെരുവോരക്കുട്ടം കലാകാരന്മാരും
പങ്കെടുത്ത കലാപരിപാടികളും അരങ്ങേറി.

 

 

OTHER SECTIONS