സൈ​ക്ലിം​ഗ് ലോ​ക​ചാ​മ്പ്യ​നും ഒ​ളി​മ്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വു​മാ​യ കെ​ല്ലി കാ​റ്റ്‌​ല​ൻ അ​ന്ത​രി​ച്ചു

By uthara.11 03 2019

imran-azhar

 

വാഷിംഗ്ടൺ: ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവും സൈക്ലിംഗിൽ ലോകചാമ്പ്യനും കൂടിയായ കെല്ലി കാറ്റ്‌ലൻ (23) അന്തരിച്ചു.  മരണ കാരണം ഇതുവരെ വ്യക്തതയായിട്ടില്ല . 2016ൽ ലോക ചാമ്പ്യൻ പട്ടങ്ങൾ നേടിയെടുത്ത കെല്ലി കാറ്റ്‌ലൻ 2016ൽ തന്നെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ കരസ്ഥമാക്കുകയും ചെയ്‌തു . കാറ്റ്ലൻ സ്റ്റാൻസ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയുമായിരുന്നു. മരണ വിവരം യു എസ്എ  സൈക്ലിംഗ് പ്രസിഡന്‍റ് റോബ് ഡി മാർട്ടിനിയാണ് അറിയിച്ചത് .

OTHER SECTIONS