സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ

By mathew.21 07 2019

imran-azhar


ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജയെ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായാണ് രാജ ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തുന്നത്. ആദ്യമായാണ് ദലിത് വിഭാഗ നേതാവ് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. ജെഎന്‍യു സമര നേതാവ് കനയ്യകുമാറിനെ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തിയതായും കൗണ്‍സില്‍ അറിയിച്ചു.

കേരള ഘടകത്തിന് അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു.

കേരള ഘടകത്തിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞ വര്‍ഷം എസ്.സുധാകര്‍ റെഡ്ഡി സമ്മതിച്ചത്. സുധാകറിനു പകരം രാജയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ കേരള ഘടകം എതിര്‍ത്തില്ല. രാജയുടെ രാജ്യസഭാംഗത്വം 24ന് അവസാനിക്കും.

OTHER SECTIONS