ദിവസേന ട്രെയിനുകൾ ഓടിക്കാനുള്ള തീരുമാനവുമായി ദക്ഷിണ റെയിൽവേ

By online desk .25 09 2020

imran-azhar

ചെന്നൈ:ദിവസേന ട്രെയിനുകൾ ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നിങ്ങനെ മൂന്നു തീവണ്ടികളാണ് 27 , 28 തിയ്യതികളിലായി സർവീസ് തുടങ്ങുക .ട്രെയിൻ സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ റിസർവേഷൻ മാത്രമുള്ള പ്രത്യേക ട്രെയിനുകൾ ആയിരിക്കും. കൂടാതെ ഒക്ടോബർ ഒന്നുമുതൽ ദീർഘ ദൂര തീവണ്ടി സർവീസുകളും പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസും തിരുവനന്തപുരം-സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന.

 

  • ചെന്നൈ-തിരുവനന്തപുരം-ചെന്നൈ (02623/02624 ദിവസേന)
  •  ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 7.45-ന് പുറപ്പെടും.
  • തിരുവനന്തപുരത്തുനിന്ന്‌ എല്ലാ ദിവസവും വൈകീട്ട് മൂന്നിന്‌ പുറപ്പെടും
  • ചെന്നൈ-മംഗളൂരു-ചെന്നൈ (02601/02602 ദിവസേന)
  • ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് എല്ലാദിവസവും രാത്രി 08.10-ന് പുറപ്പെടും.
  • മംഗളൂരുവിൽനിന്ന്‌ ചെന്നൈയിലേക്ക് എല്ലാദിവസവും ഉച്ചയ്ക്ക് 1.30-ന് പുറപ്പെടും

OTHER SECTIONS