ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കടന്നു; കുടുംബത്തിന് 25000 പിഴ

By RK.23 09 2021

imran-azhar

 


ബെംഗളൂരു: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് കുടുംബത്തിന് 25000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം.

 

മകന്റെ ജന്മദിനമായ സെപ്തംബര്‍ നാലാം തിയതിയാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്. ചന്നദാസാര്‍ സമുദായത്തില്‍പ്പെട്ടവരാണ് കുടുംബം.

 

അച്ഛന്‍ പ്രാര്‍ഥിക്കുന്നതിനിടെ രണ്ട് വയസുകാരനായ മകന്‍ ക്ഷേത്രത്തിനകത്തേക്ക് ഓടി കയറി. തുടര്‍ന്ന് ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു. ക്ഷേത്രം ശുചീകരിക്കാനായി ഹോമം നടത്താനാണ് പിഴ ആവശ്യപ്പെട്ടത്.

 

ചന്നദാസാര്‍ സമുദായക്കാര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

 

 

OTHER SECTIONS