ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവം: 5 പെണ്‍കുട്ടികള്‍ പിടിയില്‍

By praveen prasannan.07 Dec, 2017

imran-azhar

 

  
മലപ്പുറം: കരിപ്പൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ വിഷയത്തില്‍ അഞ്ച് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു. എലിസബത്ത്, ഷാലു, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം സ്വദേശി ആതിരയായിരുന്നു കെട്ടിടത്തില്‍ നിന്ന് വീണത്. ആത്മഹത്യ ശ്രമമാണ് എന്നതായിരുന്നു ആദ്യം വന്ന വാര്‍ത്ത.


എന്നാല്‍ ആത്മഹത്യ ശ്രമമല്ലെന്നും സഹപാഠികളുടെ പീഢനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നുമായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. സഹപാഠികള്‍ തന്‍റെ മകളെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നതായി ആതിരയുടെ അമ്മ ആരോപിച്ചിരുന്നു.

അറസ്റ്റിലായവരെ മഞ്ചേരി എസ് സി~ എസ് ടി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 30നായിരുന്നു അറസ്റ്റിന് കാരണമായ സംഭവം ഉണ്ടായത്.

തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലുള്ള ഐ പി എം എസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പരിശീലനത്തിനായി കരിപ്പൂരില്‍ പോയ വിദ്യാര്‍ത്ഥിനി ഇവിടെയുള്ള ന്യൂമാന്‍ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ആത്മഹത്യക്ക് ശ്രമം നടത്തിയത്.

ഇപ്പോള്‍ പിടിയിലായവര്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചെന്നാണ് കേസ്. വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയ പ്രകാരമാണ് അറസ്റ്റ്.

 

 

 

 

OTHER SECTIONS