അണക്കെട്ടുകളിൽ സംഭരണ ശേഷി വർധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി

By Sooraj S.12 10 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം കണക്കിലെടുത്ത് കേരളത്തിലെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുവാൻ സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. രാജ്യാന്തര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, എൻജിനീയർമാരായ കെ.എ. ജോഷി, ബിബിന്‍ ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതി വിശദമായി അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ പറയുന്നത് അണക്കെട്ടുകളും ബാരേജുകളും സുരക്ഷിതമാണെന്നാണ്. എന്നാൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കുവാൻ വേണ്ടി അണക്കെട്ടുകളിൽ സംരക്ഷണ ശേഷികെട്ടണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. അതോടൊപ്പം പരമാവധി സംഭരണ ശേഷിയിൽ ജലം എത്തുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പഠിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ പ്രളയ ശേഷം അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. അണക്കെട്ടുകളിൽ ഹൈഡ്രോളജി പഠനം നടത്തേണ്ടതാണെന്നും സമിതി നിർദ്ദേശിച്ചു.

OTHER SECTIONS