മുംബൈയിലെ ഡാന്‍സ് ബാറില്‍ റെയ്ഡ്: 18 പേരെ അറസ്റ്റ് ചെയ്തു

By Online Desk .23 05 2019

imran-azhar

 

 

മുംബൈ: മുംബൈയിലെ ഡാന്‍സ് ബാറില്‍ നടത്തിയ പരിശോധനയില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 13 പേര്‍ ബാര്‍ നര്‍ത്തകികളാണ്. ബാര്‍ മാനേജരും വെയിറ്റര്‍മാരും ഉപഭോക്താക്കളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.പൊതുഇടത്തിലെ അശ്ലീലതക്കെതിരെയുള്ള കുറ്റങ്ങളാണ് നര്‍ത്തകിമാര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയിലെ വാസൈയിലെ ബാറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡാന്‍സ് ബാറില്‍ ജോലി ചെയ്തതിന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊന്ന ശേഷം മൃതശരീരം എട്ടു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയിലാക്കി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

OTHER SECTIONS