ആപ്പാക്കി 'ഡേറ്റിംഗ് ആപ്പ്' : ലൈംഗിക ബന്ധത്തിന് എത്തിയ യുവാവിന് സംഭവിച്ചത്

By Anju N P.11 Oct, 2017

imran-azhar

 


ദുബായ്: ഡേറ്റിങ് ആപ് വഴി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയ വിദേശിക്കു എട്ടിന്റെ പണി കിട്ടി . ഡേറ്റിങ് ആപ് വഴി യൂറോപ്യന്‍ യുവതിയുമായുള്ള ചാറ്റിനൊടുവില്‍ എത്തിപ്പെട്ടത് ദുബായിലെ ഹോട്ടലിലായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരി ആപ് വഴി കണ്ടിരുന്നു. മുന്‍ നിശ്ചയിച്ചതു പ്രകാരം ഇയാള്‍ ഹോട്ടലില്‍ എത്തി.

 

ഹോട്ടല്‍ മുറിയില്‍ എത്തിയ വിനോദസഞ്ചാരി കണ്ടത് ഒരു നൈജീരിയന്‍ യുവതിയെയായിരുന്നു. താന്‍ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യന്‍ യുവതി എവിടെ എന്ന സഞ്ചാരി തിരക്കി. അവള്‍ തനിക്കൊപ്പം ഉണ്ട് എന്നും ഒരു മിനിറ്റിനുള്ളില്‍ വരും എന്നും നൈജീരിയന്‍ യുവതി പറഞ്ഞു.

 

തുടര്‍ന്ന് ഇവര്‍ ശുചിമുറിയിലേയക്കു കയറി പോകുകയും അര്‍ദ്ധ നഗ്‌നയായി തിരിച്ചു വരികയും ചെയ്തു. താനുമായാണു ലൈംഗികബന്ധത്തില്‍ ഏര്‍പ്പടേണ്ടത് എന്നു നൈജിരിയന്‍ യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്നു സഞ്ചാരി പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടും. ഈ സമയം രണ്ടു യുവാക്കള്‍ മുറിയിയേയ്ക്കു കയറി വരികയും സഞ്ചാരിയെ ബലമായി നഗ്‌നാക്കി യുവതിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.

 

1000 ദര്‍ഹം നല്‍കിയില്ലെങ്കില്‍ ഈ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഇടും എന്നും ഭീക്ഷണിപ്പെടുത്തി. ഇതുകൂടാതെ സംഘം യുവാവിന്റ വാച്ചും അടിച്ചെടുത്തിരുന്നു. എന്നാല്‍ കേടതിയില്‍ നൈജീരിയാന്‍ സ്വദേശികളായ മൂന്നു പേരും കുറ്റം സമ്മതിച്ചില്ല.
ആരേയും ഭീഷണിപ്പെടുത്തി വാങ്ങിയതല്ല എന്നും സഞ്ചാരി 500 ദര്‍ഹം എനിക്കും 500 ദര്‍ഹം യുവതിക്കും നല്‍കിയതായിരുന്നു എന്നു സംഘം പറഞ്ഞു. ഇയാള്‍ വാച്ച് സമ്മാനമായി നല്‍കിയതാണ് എന്ന് നൈജീരിയന്‍ യുവതി പറഞ്ഞു.

 

OTHER SECTIONS