ട്രംപിനൊപ്പം മകളും ഭർത്താവും ഇന്ത്യാ സന്ദർശനത്തിനെത്തുമെന്ന് സൂചന

By online desk .21 02 2020

imran-azhar

 

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യ സന്ദർശിക്കാൻ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജറേഡ് കുഷ്ണറും എത്തുമെന്ന് സൂചന.അതേസമയം ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിനൊപ്പം ഇന്ത്യയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

ട്രംപിന്റെ ഉപദേശകരായി പ്രവര്‍ത്തിച്ചുവരികയാണ് ഇവാങ്കയും കുഷ്ണറും. ഇവരെ കൂടാതെ അമേരിക്കയിലെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉന്നത തല സെക്രട്ടറിമാരുടെ സംഘവും ട്രംപിനോടൊപ്പം ഉണ്ടാകും.

 

ഫെബ്രുവരി 24ന് തിങ്കളാഴ്ച യാണ് ട്രംപും സംഘവും ഇന്ത്യയിലെത്തുന്നത്. സര്‍ദ്ദാര്‍ വല്ലഭായ് പാട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്‌ ട്രംപും നരേന്ദ്ര മോദിയും ജനങ്ങളെ അഭിസംബോധന ചെയ്യും.

OTHER SECTIONS