തിരുവനന്തപുരം വെള്ളറടയിൽ മൂന്നുമാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

By online desk .17 10 2020

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ മൂന്നുമാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വർഷങ്ങളായി പൂട്ടിക്കിടന്ന വീട്ടിൽ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. വീട്ടിനുള്ളിൽ നിന്ന് പട്ടികളുടെ ബഹളം കേട്ടതിനെത്തുടർന്ന് വീട്ടിൽ കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ശരീര ഭാഗങ്ങൾ പലതും അടർന്ന നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റി.

 

OTHER SECTIONS