തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്നതാണിത്.

author-image
Web Desk
New Update
തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

 

തൃശൂര്‍: ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്നതാണിത്.

കുട്ടികള്‍ തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്‍ മൃഗങ്ങള്‍ ആക്രമിച്ച പാടുകള്‍ ഇല്ല.

മാര്‍ച്ച് രണ്ടാം തീയതിയാണ് കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെ ഉള്‍വനത്തില്‍ കാണാതായത്. കുട്ടികളെ കാണാനില്ലെന്നു വെള്ളിയാഴ്ച കോളനി അധികൃതര്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

kerala police thrissur