വടക്കന്‍ അയര്‍ലന്‍ഡില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു

By uthara.20 04 2019

imran-azhar

 

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക ലൈറ മെക്കീ(29) വെടിയേറ്റ് മരിച്ചു.  ലണ്ടന്‍ഡെറി നഗരത്തില്‍ ഉണ്ടായ കലാപത്തിലാണ് വെടിയേറ്റ് മാധ്യമ പ്രവര്‍ത്തക മരിച്ചത് . ടക്കന്‍ അയര്‍ലന്‍ഡിലെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയും ബ്ലോഗറുമാണ് ലൈറ മെക്കീ.തീവ്രദേശീയവാദികളുടെ ശക്തികേന്ദ്രമായ ക്രിഗനില്‍ വ്യാഴാഴ്ച രാത്രി കലാപകാരികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് വെടിയേറ്റത് .കലാപത്തിന് പിന്നിൽ തീവ്രദേശീയവാദ സംഘമായ 'ന്യൂ ഐആര്‍എ'യാണ് എന്ന് പോലീസ് അറിയിച്ചു . 50 പെട്രോള്‍ ബോംബുകള്‍ പോലീസിനു നേരെ എറിയുകയും രണ്ടു കാറുകള്‍ക്ക് തീയിടുകയും ഉണ്ടായി .

 

OTHER SECTIONS