ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 17 ആയി

By uthara .11 02 2019

imran-azhar

 

ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ കരോൾബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 17 ആയി . നിരവധി പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റു. തീ പിടുത്തത്തിൽ എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയും മരണപെട്ടു . അറുപത് പേര്‍ക്ക് തീപിടുത്തത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് .

 

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത .ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഡൽഹിയിലെ കരോൾബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ താമസിതിനായി ഉണ്ടായിരുന്നു .സംഘത്തിൽ നിന്നുണ്ടായിരുന്ന 10 പേർ നിലവിൽ സുരക്ഷിതരാണ് .ഇന്ന് പുലർച്ചെ നാലര മണിക്കാണ് കരോൾബാഗിൽ അർപ്പിത് പാലസ് ഹോട്ടലിൽ തീപിടുത്തമുണ്ടായത്. തീ അണയ്ക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് . സ്ഥലത്ത് തീ അണക്കുന്നതിനായി ഇരുപതോളം ഫയർ എൻജിനുകൾ എത്തിയിട്ടുണ്ട് .

OTHER SECTIONS