By Rajesh Kumar.23 01 2021
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം നഗരപരിധിയില്‍ മരണനിരക്ക് കാര്യമായി കുറഞ്ഞതായി കണക്കുകള്‍. കോര്‍പറേഷനിലെ ജനന മരണ രജിസ്ട്രാര്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരേതരുടെ എണ്ണത്തില്‍ 2019 നെക്കാള്‍ 2780 പേരുടെ കുറവാണ് 2020 ല്‍ രേഖപ്പെടുത്തിയത്.
2019 ല്‍ 17,408 പേരാണ് മരിച്ചത്. 2020 ല്‍ 14,628 പേരും മരിച്ചു. 2019 ല്‍ 10,351 പുരുഷന്മാരും 7053 സ്ത്രീകളും 4 ട്രാന്‍സ്ജെന്‍ഡര്‍മാരും മരിച്ചു. 2020 ല്‍ മരണനിരക്ക് കുറഞ്ഞപ്പോള്‍ മരിച്ചവരില്‍ പുരുഷന്മാര് 8838 പേരും സ്ത്രീകള്‍ 5789 പേരും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്.
കോവിഡ് കാലത്ത് ജനം കാര്യമായി പുറത്തിറങ്ങാത്തതിനാല്‍ വാഹനാപകടങ്ങളും മറ്റ് അത്യാഹിതങ്ങളും കുറഞ്ഞത് മരണനിരക്ക് കുറഞ്ഞതിന് ഒരു കാരണമായി വിലയിരുത്തുന്നു. വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞതിനാല്‍ മറ്റ് അസുഖങ്ങള്‍ ബാധിക്കുന്നത് കുറഞ്ഞിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
2016 ന് ശേഷം ക്രമാനുഗതമായി വര്‍ദ്ധിച്ച മരണമാണ്. കഴിഞ്ഞ വര്‍ഷം കുറഞ്ഞത്. ഈ വര്‍ഷം ആദ്യമാസത്തെ 21 ദിവസങ്ങളില്‍ 268 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് 87 നഗരസഭകളിലും 6 കോര്‍പറേഷനുകളിലുമായി മരണനിരക്ക് ഏറ്റവും കുറഞ്ഞതും തിരുവനന്തപുരത്താണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കോര്‍പറേഷനും നഗരപ്രദേശവും തിരുവനന്തപുരമാണ്. സംസ്ഥാനത്തുടനീളം ഈ കാലയളവില്‍ മരണങ്ങളില്‍ കുറവു വന്നിട്ടുണ്ട്.