പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് വധഭീഷണി; സ്‌റ്റേഡിയം തകര്‍ക്കുമെന്നും ഇ-മെയില്‍ സന്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നും 500 കോടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയത്.

author-image
Web Desk
New Update
പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് വധഭീഷണി; സ്‌റ്റേഡിയം തകര്‍ക്കുമെന്നും ഇ-മെയില്‍ സന്ദേശം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നും 500 കോടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇ-മെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്. ഭീഷണി സന്ദേശം കിട്ടിയതിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും മുംബൈ പൊലീസും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. .ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്.

വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാനിരിക്കെ സ്റ്റേഡിയത്തിന് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കി. മുന്‍കരുതല്‍ സ്വീകരിച്ചാലും രക്ഷപ്പെടാന്‍ കഴിയില്ലെന്നും സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇ-മെയിലില്‍ പറയുന്നതുപോലെ ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

india prime minister police narendra modi