പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബർ 14ന്

By BINDU PP .07 Dec, 2017

imran-azhar 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബർ 14ന്. ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ഡിസംബർ ഒന്നിനു നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം മാറ്റി വയ്ക്കുകയായിരുന്നു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്. പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനത്തിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. 14ന് കേരളത്തിൽ എത്തുന്ന രാഹുൽ വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ചുഴലിക്കാറ്റ് ദുരിതബാധിതരെ സന്ദർശിക്കും.

OTHER SECTIONS