മുന്നണി പ്രവേശന തീരുമാനം ലോക്ക്സഭാ തെരഞ്ഞെടുപ്പിന് മുന്പ്

By praveen prasannan.15 Dec, 2017

imran-azhar

കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെ എം മാണി. പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് വിട്ടതോടെ തങ്ങളുടെ കഥ കഴിഞ്ഞെന്നാണ് പലരും കരുത്തിയത്. എന്നാല്‍ വിമര്‍ശനം നടത്തിയവര്‍ തന്നെ ഇപ്പോള്‍ തങ്ങളുടെ ശക്തി സമ്മതിക്കുന്നുണ്ട്.

സംസ്ഥാന സമ്മേളനത്തില്‍ മുന്നണി പ്രവേശനമായിരിക്കില്ല പ്രധാന ചര്‍ച്ചാ വിഷയം. കേരള കോണ്‍ഗ്രസിന്‍റെ ഭാവിയെ സംബന്ധിച്ചായിരിക്കും ചര്‍ച്ച നടക്കുകയെന്നും മാണി പറഞ്ഞു.

സ്വതന്ത്രമായി നില്‍ക്കാനാകുമെന്ന് തങ്ങള്‍ തെളിയിച്ചു. ആവശ്യമെങ്കില്‍ ഇങ്ങനെ മുന്നോട്ട് പോകും.

OTHER SECTIONS