വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ജൂലായില്‍

By Sooraj Surendran.30 05 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ജൂണ്‍ 30 വരെ നീട്ടി. കണ്‍ടെയിന്‍മന്റ് സോണുകളില്‍ മാത്രമാണ് കർശന നിയന്ത്രണങ്ങളെങ്കിലും സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ രണ്ടാംഘട്ടത്തിലേ തുറക്കുള്ളുവെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും വിശദമായ ചർച്ച നടത്തിയ ശേഷമേ ഇവ തുറക്കുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനം അടുത്ത മാസമാകും എടുക്കുക. അതേസമയം ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ജൂണ്‍ എട്ടു മുതല്‍ പഴയത് പോലെ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

 

OTHER SECTIONS