കലോത്സവം; ഉപന്യാസരചനാ മത്സരത്തിന്റെ വിധിനിര്‍ണയം റദ്ദാക്കിയതായി അറിഞ്ഞില്ലെന്ന് ദീപ നിശാന്ത്

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

ആലപ്പുഴ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതായി അറിഞ്ഞില്ലെന്ന് ദീപ നിശാന്ത്.

 

എന്നെ എല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് മടങ്ങിയത്. പ്രതിഷേധം കൊണ്ട് മൂല്യ നിര്‍ണയം നടത്താതെ മടങ്ങി എങ്കില്‍ അത് അപമാനകരം ആയിരുന്നേനെ. ആരുടെ വിധി നിര്‍ണയം ആണ് റദ്ദാക്കിയത് എന്ന് വാര്‍ത്താ കുറിപ്പില്‍ പറയാത്ത പക്ഷം കൂടുതല്‍ പ്രതികരണത്തിനില്ലന്നും ദീപ പ്രതികരിച്ചു.

 

അതേസമയം ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി പുനര്‍ മൂല്യ നിര്‍ണയം നടത്തിയിരുന്നു.ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് മൂല്യ നിര്‍ണയം നടത്തിയത്.

 

കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

 

OTHER SECTIONS