ഐസിഐസിഐ ബാങ്ക് കേസിൽ അറസ്റ്റിലായ വ്യവസായി ദീപക്ക് കൊച്ചാറിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .14 09 2020

imran-azhar

 

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത വ്യവസായി ദീപക്ക് കൊച്ചാറിന് കോവിഡ് സ്ഥിരീകരിച്ചു. ഐ സിഐസിഐ ബാങ്ക് മുൻ ചെയർമാൻ ച്ഛന്ദ കൊച്ചറിന്റെ ഭർത്താവാണ് ദീപക്.

പ്രത്യേക കോടതി നേരത്തെ ഇദ്ദേഹത്തിനെ 11 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ വിട്ടിരുന്നു എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഇ.ഡി ഓഫീസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ അഭിഭാഷകന്‍ ക്വാറന്റീനില്‍പോയി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്

 

OTHER SECTIONS