മയക്കുമരുന്ന് കേസ്: റിയയുടെ വാട്സ്ആപ്പ് ചാറ്റിൽ ദീപികയുടെ പേര്, ചോദ്യം ചെയ്‌തേക്കും

By Sooraj Surendran.22 09 2020

imran-azhar

 

 

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരും കേൾക്കാൻ ആഗ്രഹിക്കാത്ത അപ്രിയ സത്യങ്ങളാണ് ബോളിവുഡ് സിനിമ മേഖലയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിൽ ഗുരുതരമായ സംഭവമായിരുന്നു, സിനിമ മേഖലയിലെ മയക്കുമരുന്നിന്റെ ഉപയോഗം. ഇപ്പോഴിതാ മയക്കുമരുന്ന് ബന്ധത്തിന്റെ പേരിൽ ബോളിവുഡ് താരറാണി ദീപിക പദുക്കോണിനെയും നാഷണല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന്‍ കാരണം. ഡി എന്നത് ദീപികയെയും കെ എന്നത് ഖ്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും നാര്‍ക്കോട്ടിക്‌സ് ബ്യൂറോ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയ ചക്രവർത്തി സാറയും ശ്രദ്ധയും സിമോണി കംബട്ട എന്നിവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയിരുന്നു.

 

OTHER SECTIONS