കലാപം അവസാനിക്കുന്നില്ല ഡൽഹിയിൽ മരണ സംഖ്യ 28 ആയി

By online desk .27 02 2020

imran-azhar

 

ഡല്‍ഹി: ഡല്‍ഹിയിൽ കലാപം മുറുകുന്നു . ഇന്ന് ഒരാൾ കൂടി മരിച്ചു അതോടെ കലാപത്തിൽ ജീവൻ നഷ്ട്ടമായവരുടെ എണ്ണം 28 ആയി കൂടാതെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്ഇതിൽ ചിലരുടെ നില അതീവഗുരുതരമാണ്.ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. 'ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

 

അക്രമത്തിൽ ഇതുവരെ 106 പേർ അറസ്റ്റിലായി. 18 കേസുകൾ എടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അരുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അർദ്ധരാത്രിയിൽ സ്ഥലം മാറ്റി.

 

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്ന് ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.അതേ സമയം ഡൽഹിയിൽ സ്ഥിതിഗതികൾ അനിയന്ത്രിതമാണെന്നും കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു.

OTHER SECTIONS