സുനന്ദ പുഷ്‌കറിന്റെ മരണം: വിധി പറയുന്നത് ഓഗസ്റ്റ് 18ലേക്ക് മാറ്റി

By sisira.27 07 2021

imran-azhar

 

 


സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ വിധി പറയുന്നത് മാറ്റി.

 

ഓഗസ്റ്റ് പതിനെട്ടിന് രാവിലെ പതിനൊന്ന് മണിക്ക് വിധി പറയുമെന്ന് സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ വ്യക്തമാക്കി.

 

മൂന്നാം തവണയാണ് വിധി പ്രഖ്യാപനം മാറ്റുന്നത്. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ ഈസമയത്തിനുള്ളിൽ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു.


ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

 

എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടേത് ആകസ്മിക മരണമാണെന്നും വാദിച്ചിരുന്നു.

 

2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

OTHER SECTIONS