നിർഭയ കേസ്; വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് ദയാഹർജി നൽകി

By Sooraj Surendran .14 01 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പിന്നാലെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്. ജനുവരി 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹർജിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എൻ.വി.രമണ, എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് തള്ളിയത്. മുകേഷ് സിങ് വധശിക്ഷയിൽ നിന്നും ഇളവ് നൽകണമെന്നാവശ്യപ്പെട്ടാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.

 

2012 ഡിസംബർ 16നു രാത്രി പാരാ മെഡിക്കൽ വിദ്യാർഥിനിയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗത്തിനും ക്രൂരമർദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂർത്തിയാക്കി പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു.

 

OTHER SECTIONS