ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍; വന്‍ ആയുധശേഖരം കണ്ടെടുത്തു; വിവിധയിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടു

By RK.14 09 2021

imran-azhar

 


ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആറു ഭീകരരെ പിടികൂടി. സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

 

പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ രണ്ടു ഭീകരരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

സീഷന്‍ ഖമര്‍, ഒസാമ, ജന്‍ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബകര്‍, മൂല്‍ചന്ദ്, മുഹമ്മദ് ആമിര്‍ ജാവേദ് എന്നിവരാണ് പിടിയിലായത്. ഒരാളെ കോട്ടയില്‍ നിന്നും രണ്ടു പേരെ ഡല്‍ഹിയില്‍ നിന്നും മൂന്ന് പേരെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

 

രണ്ട് സംഘങ്ങളായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു സംഘത്തെ നയിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം ആയിരുന്നു. ആയുധങ്ങളെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. മറ്റൊരു സംഘത്തിന്റെ ജോലി ഹവാല വഴി ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു.

 

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ചിലയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്.

 

 

 

 

 

OTHER SECTIONS