കര്‍ഷക സമരം ടൂള്‍കിറ്റ് പ്രകാരം; മുന്നൂറ് സോഷ്യല്‍ മീഡിയ അക്കൗണ്ട്; പിന്നില്‍ ഖാലിസ്ഥാന്‍; ഗ്രെറ്റക്കെതിരെ കേസില്ല-ഡല്‍ഹി പൊലീസ്

By Rajesh Kumar.04 02 2021

imran-azhar


ന്യൂഡല്‍ഹി: കര്‍ഷക സമരം ട്വിറ്ററില്‍ വന്ന ടൂള്‍കിറ്റുകള്‍ക്ക് അനുസരിച്ചെന്ന് ഡല്‍ഹി പൊലീസ്. പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

 

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നതായും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മിഷണര്‍ പറഞ്ഞു.

 

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗിനെതിരെ കേസ് എടുത്തെന്ന വാര്‍ത്തയും പോലീസ് നിഷേധിച്ചു. എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. മുന്നൂറില്‍ അധികം ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

ട്വിറ്ററിലെ ടൂള്‍കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26-ന് നടന്ന അക്രമങ്ങള്‍ നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു.

 

ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.

 

ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

 

 

 

OTHER SECTIONS