ഡൽഹി കലാപം ആസൂത്രണം; ലക്ഷ്യം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനെന്ന് ഹൈക്കോടതി

By Vidya.28 09 2021

imran-azhar

 

ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി.കലാപത്തിനിടെ ഡൽഹി പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമിന് ജാമ്യം നിഷേധിച്ച് കൊണ്ടിറക്കിയ ഉത്തരവിലാണ് കോടതി പരാമർശം.
കലാപത്തില്‍ നടന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

 


പ്രോസിക്യൂഷൻ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളിലുള്ള സമരക്കാരുടെ പെരുമാറ്റം സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളുടെ ജീവിതത്തെയും തടസ്സപെടുത്താനായിരുന്നെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരാമര്‍ശിച്ചു.

 

 

ഡല്‍ഹിയിലെ ക്രമസാധനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത നടത്തിയതാണ് കലാപം. ഇബ്രാഹിം തന്റെ കയ്യിലുള്ള വാളുകാട്ടി ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

 

 


കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബര്‍ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു.

 

OTHER SECTIONS