ഡല്‍ഹി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍

By Vidyalekshmi.28 09 2021

imran-azhar

 


ഡല്‍ഹി: മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. തടവുകാര്‍ സ്വയം പരുക്കേല്‍പ്പിച്ചതാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്.ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് തടവുകാര്‍ പുറത്തിറങ്ങാന്‍ അനുവാദം ചോദിച്ചു.

 

ഇതിന് അധികൃതര്‍ വിസമ്മതിച്ചതോടെ 51 ഓളം തടവുകാര്‍ പ്രകോപിതരായിയെന്നാണ് ജയിലധികൃതര്‍ വിശദീകരിക്കുന്നത്.തുടർന്ന് ഇവര്‍ക്കെതിരെ അധികൃതര്‍ ബലപ്രയോഗം നടത്തി.

 

പിന്നീട് തടവുകാര്‍ സ്വയം പരുക്കേല്‍പ്പിക്കയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.ഗുരുതരമായി പരുക്കേറ്റ ഒരാളെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

OTHER SECTIONS