ഉത്തരേന്ത്യയില്‍ മൂടൽ മഞ്ഞ് കനത്തു: ഡൽഹിയിൽ ട്രെയിൻ-വ്യോമ ഗതാഗതം താറുമാറായി

By Anju N P.17 Jan, 2018

imran-azhar

 


ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും കൂടുന്നു. ബുധനാഴ്ച രാവിലെ ഒന്‍പത് ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില. 100 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കള്‍ കാണാന്‍ സാധിക്കാത്ത രീതിയിലുള്ള മൂടല്‍ മഞ്ഞും തുടരുകയാണ്. ഇതേതുടര്‍ന്നു ട്രെയിന്‍-വ്യോമ ഗതാഗതങ്ങള്‍ താറുമാറായി.

 

മൂടല്‍ മഞ്ഞിനെ തുടര്‍ന്നു വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. 21 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 13 ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

 

OTHER SECTIONS