ആശങ്ക അകലുന്നു, കോവിഡ് കുറയുന്നു; ഡൽഹിയിൽ തീയറ്ററുകൾ തിങ്കളാഴ്ച തുറക്കും

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ തീയറ്ററുകൾ തുറക്കാൻ തീരുമാനം.

 

50 ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനം. 66 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇന്ന് സ്ഥിരീകരിച്ചത്.

 

ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

 

തീയറ്ററുകൾ തുറക്കുന്നതിന് പുറമെ തിങ്കളാഴ്ച മുതൽ ബസുകളിലും, ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും.

 

തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാം.

 

കല്യാണങ്ങള്‍ക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതില്‍ നിന്നും നൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്.

 

OTHER SECTIONS