ഡല്‍ഹിയില്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍; തിയേറ്ററുകള്‍, സ്പാകള്‍ തുറക്കും; മെട്രോ, ബസ് സര്‍വീസുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും

By Web Desk.25 07 2021

imran-azhar


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സിനിമാ തിയറ്ററുകള്‍ തുറക്കും. 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാനാവൂ.

 

മെട്രോ, ബസ് സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍, യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാന്‍ മാത്രമേ അനുവദിക്കൂ. നിലവില്‍ 50 ശതമാനം പേര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് മെട്രോയും ബസും പ്രവര്‍ത്തിച്ചിരുന്നത്. ജൂണ്‍ 7 നാണ് ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ചത്.

 

വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്പാകളും തിങ്കളാഴ്ച മുതല്‍ തുറക്കും.

 

കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്. ഞായറാഴ്ച ഡല്‍ഹിയില്‍ 66 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

 

 

 

 

 

 

 

OTHER SECTIONS