കുരിശുപൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് ദേശാഭിമാനി

By sruthy sajeev .21 Apr, 2017

imran-azhar


തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഹിന്ദുത്വവാദികളുടെ കൈയ്യിലെ ഉപകരണമാണെന്ന് സി. പി. എം മുഖപത്രമായ ദേശാഭിമാനി.

 


കുരിശുപൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന തലക്കെട്ടോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപെ്പട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്ാക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂ ഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നുവെന്നും വാര്‍ത്തയിലുണ്ട്.

 


റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:കേരള ചരിത്രത്തില്‍ ആദ്യമായി കൈയേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമലെ്‌ളന്നുമുണ്ട് ആരോപണം. പണ്ടേ സിപിഎമ്മിനോടും ഇടുക്കിയിലെ ജനപ്രതിനിധികളോടും ശത്രുത പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ് എം.എല്‍.എ ഇക്കാര്യത്തില്‍ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പരോക്ഷമായി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

ഈ കോണ്‍ഗ്രസ്‌സ് എംഎല്‍എയുടെ ഭാര്യാകുടുംബവും റവന്യൂ ഉദ്യോഗസ്ഥനും ബന്ധുക്കാരാണെന്നാണ് വിവരമെന്നും ദേശാഭിമാനി പറയുന്നു. സംഘപരിവാര്‍ പശ്ചാത്തലമുള്ള ഈ ബന്ധങ്ങളാണ് മൂന്നാറില്‍ സിപിഎമ്മിനെ അപകീര്‍ത്തിപെ്പടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. കുരിശ് ജെസിബികൊണ്ട് ഇടിച്ചു തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സം
ഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെയും കൂട്ടിപേ്പായതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ദേശാഭിമാനി ആരോപിക്കുന്നു.

 

സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപെ്പട്ട് രാജ്‌നാഥ് സിങ്ങിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണെന്നും പത്രം ആരോപിക്കുന്നു. പിന്നീട് രാജ്‌നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആര്‍ ചൗധരിയെ മൂന്നാറിലേക്ക് അയച്ചു. ആര്‍എസ്എസുമായും ബിജെപിയുമായും നല്‌ള ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപെ്പടുത്തിയാണ് കരുക്കള്‍ നീക്കിയത്.

 

ബിജെപി നേതാക്കളുടെ ഒഴുക്കായിരുന്നു മൂന്നാറിലേക്ക്. ആദ്യമെത്തിയത് കുമ്മനം രാജശേഖരനായിരുന്നു. പിന്നീട് ബിജെപി ജില്‌ളാ ഘടകത്തെക്കൊണ്ട് മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിച്ച് ഉദ്ഘാടനം ചെയ്യാന്‍ കുമ്മനം വീണ്ടും എത്തി. ഇത് മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു.

 

 

 

loading...