ആവശ്യങ്ങളില്‍‌ നിന്ന് പിന്നോട്ടുപോകില്ല; ദേവസ്വം ബോർഡിന്റെ ചർച്ചയിൽ പങ്കെടുക്കും; പന്തളം കൊട്ടാരം

By Sarath Surendran.15 10 2018

imran-azharപത്തനംതിട്ട : ആവശ്യങ്ങളില്‍‌ നിന്ന് പിന്നോട്ടുപോകില്ല, എന്നാൽ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം ഭാരവാഹികൾ അറിയിച്ചു. ആവശ്യം യോഗത്തിൽ അറിയിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. സർക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസ്സിലാകുന്നുണ്ടെന്നും പന്തളം കൊട്ടാരം ഭാരവാഹികൾ പറഞ്ഞു.

 

ചർച്ചയിൽ പങ്കെടുക്കുന്നതു തെറ്റിദ്ധാരണ മാറ്റുന്നതിനാണെന്നും അവർ പറഞ്ഞു. ആവശ്യം അംഗീകരിച്ചാൽ മാത്രം തുടർചര്‍ച്ചയ്ക്ക് ഉണ്ടാവുകയുള്ളു എന്ന നിലപാടിലാണ് പന്തളം കൊട്ടാരം ഭാരവാഹികൾ. യുവതിപ്രവേശമാണ് ചർച്ചാ വിഷയമെങ്കിൽ ചർച്ചയ്ക്കില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതിസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

സുപ്രീകോടതി വിധിക്കെതിരെ നടക്കുന്ന നാമജപയാത്രകള്‍ തുടരാനാണു പന്തളം കൊട്ടാരം നിർവാഹക സമിതിസംഘത്തിന്റെ തീരുമാനം. ചൊവ്വാഴ്ച പന്തളത്തു നിന്നും ആയിരം ഇരുചക്ര വാഹനങ്ങളിലാണ് നാമജപ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

 

 

 

 

OTHER SECTIONS