മന്ത്രിസഭ വികസിപ്പിച്ച് ദേവേന്ദ്ര ഫട്‌നാവിസ്; മുന്‍ കോണ്‍ഗ്രസ് നേതാവ് മന്ത്രിസഭയില്‍

By mathew.16 06 2019

imran-azhar


മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ സാന്നിദ്ധ്യത്തില്‍ മുന്‍ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീലും ബി.ജെ.പി നേതാവ് അഷിഷ് ഷെലറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സമീപ കാലത്താണ് മുന്‍ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമദ്നഗറില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ്. മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അച്ഛനും ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു.
അതേസമയം, ഭവനനിര്‍മാണ വകുപ്പ് മന്ത്രി പ്രകാശ് മെഹ്തയും മറ്റ് അഞ്ച് മന്ത്രിമാരും രാജി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 13 മന്ത്രിമാരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ വികസനത്തെപ്പറ്റി മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ 37 മന്ത്രിമാരാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്.

 

OTHER SECTIONS