മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ല, എന്നാല്‍ മാന്യമായി പെരുമാറാം: ഡിജിപി

By Anju N P.13 Jan, 2018

imran-azhar

 

 


കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉപദേശിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ല, എന്നാല്‍ മാന്യമായി പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ബെഹ്റ നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങള്‍ 25 ശതമാനം കുറക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

 

2017 ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളും മരണനിരക്കും ഗുരുതര പരിക്കേല്‍ക്കുന്നവരുടെ നിരക്കും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അപകടം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതകളിലും സംസ്ഥാന പാതകളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

രാത്രികാല അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പട്രോളിംഗ് ശക്തമാക്കാണമെന്നും ഡിജിപി നിര്‍ദേശിച്ചു. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പാതയോരങ്ങളില്‍ ലഘുഭക്ഷണം നല്‍കുന്ന സന്നദ്ധ സംഘടനകളുടെ സേവനം തേടാനും പദ്ധതിയുണ്ട്. കോളജ്, സ്‌കൂള്‍ തലങ്ങളില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് ബോധവല്‍കരണ ക്‌ളാസുകളും നടത്തും.

 

OTHER SECTIONS