ആറ്റിങ്ങള്‍ സംഭവം: പിങ്ക് പൊലീസിനു വേണ്ടി മാപ്പ് ചോദിച്ച് ഡിജിപി

By RK.17 01 2022

imran-azhar


തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് സംസ്ഥാന പോലീസ് മേധാവി. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മകളോടാണ് മാപ്പ് ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന്‍ പറഞ്ഞു.

 

പോലീസ് ആസ്ഥാനത്ത് എത്തിയാണ് ജയചന്ദ്രനും മകളും പോലീസ് മേധാവിയെ കണ്ടത്. ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറാനാണ് ഇരുവരും പോലീസ് ആസ്ഥാനത്ത് എത്തിയത്.

 

നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ എത്തിയതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

 

ആറ്റിങ്ങലില്‍ വച്ച് മൊബൈല്‍ മോഷ്ടാക്കളെന്ന് മുദ്രകുത്തിയാണ് ഇവരെ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയത്. ഈ കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

 

 

OTHER SECTIONS