ജേക്കബ് തോമസിനെതിരായുള്ള കോടതിയലക്ഷ്യ നടപടി റദ്ദാക്കി

By Sooraj Surendran.23 10 2018

imran-azhar

 

 

ന്യൂ ഡൽഹി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹൈക്കോടതി കൈക്കൊണ്ട കോടതി അലക്ഷ്യ നടപടികൾ റദ്ദാക്കി. ജുഡീഷ്യറിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നു വ്യക്തമാക്കി ജേക്കബ് തോമസ് മാപ്പ് പറഞ്ഞിരുന്നു ഇത് കണക്കിലെടുത്താണ് കോടതി നടപടികൾ റദ്ദാക്കിയത്. വിജിലൻസ് കമ്മീഷണറായിരിക്കേ കേന്ദ്ര വിജിലൻസ് കമ്മിഷന് അയച്ച കത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ പേര് ഉൾപ്പെടുത്തി ജേക്കബ് തോമസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് നടപടിയെടുക്കാനുണ്ടായ കാരണം. വിജിലൻസ് കേസുകൾ അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ചാണ് ജേക്കബ് തോമസ് കത്തയച്ചത്. എന്നിവയിൽ പ്രോസിക്യൂഷൻ വീഴ്ച പറ്റിയെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

OTHER SECTIONS