ധാരാവിയിൽ 5 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran.10 04 2020

imran-azhar

 

 

മുംബൈ: മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ നിസാമുദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ ധാരാവിയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 22 ആയി. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിയാണ് ധാരാവി. കോവിഡ് ബാധിച്ച് നിലവിൽ 3 പേരാണ് ധാരാവിയിൽ മരിച്ചത്. അതേസമയം മഹാരാഷ്ട്രയിൽ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1364 ആയി. 93 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. സമൂഹ വ്യാപന ഭീഷണി നേരിടുന്നതിനാൽ ധാരാവി പൂർണമായും അടച്ചിട്ടു.

 

OTHER SECTIONS