ധർമ്മടത്ത് പിണറായി വിജയനെതിരെ സി. രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥി

By Sooraj Surendran.02 03 2021

imran-azhar

 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.

 

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായ രഘുനാഥ് ധർമ്മടം സ്വദേശിയാണ്. തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും, ജനങ്ങളും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ധർമ്മടം.

 

അതേസമയം കുന്നത്തുനാട് മണ്ഡലത്തിൽ ട്വൻറി-ട്വൻറി യുഡിഎഫിന് ഭീഷണിയല്ലെന്ന് വി.പി സജീന്ദ്രൻ എംഎൽഎ പറഞ്ഞു.

 

ട്വൻറി-ട്വൻറി സ്ഥാനാർത്ഥിയുണ്ടായാലും കോൺഗ്രസിന് ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വൻറി ട്വൻറിക്ക് ലഭിച്ച വോട്ട് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

OTHER SECTIONS