അണ്ണാ ഡി എം കെക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ദിനകരൻ

By Sooraj Surendran.16 10 2018

imran-azhar

 

 

ചെന്നൈ: തമിഴ് നാട്ടിൽ അണ്ണാ ഡി എം കെയും,'അമ്മ മക്കൾ മുന്നേറ്റ കഴകവും തമ്മിൽ ശക്തമായ പോരാട്ടം. അണ്ണാ ഡി എം കെക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് അണ്ണാ ഡി എം കെ ഒരു അടിമ പാർട്ടിയാണെന്നും ബിജെപിക്ക് പാദസേവ ചെയ്യുന്ന പാർട്ടിയായി അണ്ണാ ഡി എം കെ മാറിയെന്നും അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവും ആർകെ നഗർ എംഎൽഎയുമായ ടി.ടി.വി.ദിനകരൻ പറഞ്ഞു. അണ്ണാ ഡിഎംകെ സ്ഥാപക ദിനത്തിനു മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് അയച്ച കത്തിലാണ് ദിനകരൻ അണ്ണാ ഡി എം കെയെ രൂക്ഷമായി വിമർശിച്ചത്. ജയലളിതയുടെ വിയോഗത്തിന് ശേഷം പാർട്ടി അധഃപതിക്കാൻ തുടങ്ങിയെന്നും ദിനകരൻ കുറ്റപ്പെടുത്തി. അണ്ണാ ഡി എം കെയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് മാത്രമേ സാധിക്കുവെന്നും ദിനകരൻ പറഞ്ഞു. അണ്ണാ ഡി എം കെയിൽ പ്രവർത്തിക്കുന്നവർ സ്വാർത്ഥ താല്പര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്നും ദിനകരൻ കുറ്റപ്പെടുത്തി.

OTHER SECTIONS