കോവിഡ് ബാധിതയുടെ സംസ്‌കാരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പങ്കെടുത്ത 18 പേര്‍ക്ക് രോഗം

By praveenprasannan.30 05 2020

imran-azhar

മുംബയ്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ 70 ഓളം പേര്‍ പങ്കെടുത്തതില്‍ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്‍ഹാസ് നഗറിലാണ് സംഭവം.


സംസ്‌കാര ചടങ്ങില്‍ 20 പേരേ പങ്കെടുക്കാവൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ചാണ് 40 കാരിയായ സ്ത്രീയുടെ സംസ്‌കാര ചടങ്ങില്‍ ഇത്രയുമാളുകള്‍ പങ്കെടുത്തത്.മേയ് 25 നാണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചത്. മരണശേഷം പരിശോധിച്ചപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.


ഹീര ഘട്ട് പ്രദേശത്തെ ഹാളില്‍ മൃതദേഹം വച്ചിരുന്നപ്പോള്‍ മരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 70 ഓളം പേരുണ്ടായിരുന്നതായാണ് അധികൃതര്‍ക്ക് ലഭിച്ച് വിവരം. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

 

OTHER SECTIONS