ഡിവൈഎസ്പി ബി.ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

By UTHARA.12 11 2018

imran-azhar

തിരുവനന്തപുരം  :  നെയ്യാറ്റിൻകര കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ  കല്ലമ്പലത്തെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ  കണ്ടെത്തി .ഹരികുമാറിന്‍റെ മൃതദേഹം വീട്ടിനടുത്തുള്ള ചായ്പിൽ നിന്നാണ് കണ്ടെത്തിയത് .ഹരികുമാർ ഇന്നലെ വൈകിട്ട്  നാല് മണിയോടെയോടെ നാട്ടിലെത്തിയതെന്നാണ് സൂചന.

 

കർണാടക വനാതിർത്തിയ്ക്കടുത്താണ് ഹരികുമാർ ഒളിവിൽ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നിൽ ഇന്ന് കീഴടങ്ങാൻ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാർ ആത്മഹത്യ ചെയ്തത് .ഹരികുമാർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു

OTHER SECTIONS